Top News

കണ്ണൂര്‍ പിലാത്തറയില്‍ യുവാവ് കുത്തേറ്റു മരിച്ചു

കണ്ണൂർ: ആക്രിക്കച്ചവടക്കാർ മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടി, ഒരാൾ കുത്തേറ്റ് മരിച്ചു. പിലാത്തറ യു പി സ്കൂളിന് സമീപം ആ ക്രിക്കട നടത്തുന്ന പാലക്കാട്‌ കൊല്ലങ്കോട് സ്വദേശി രാജീവ് കുമാർ (രാജു -38) ആണ് മരിച്ചത്.[www.malabarflash.com]


ആക്രിക്കടക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സേലം സ്വദേശി ശങ്കർ (54) ആണ് കുത്തിയത്. വ്യാഴാഴ്ച  രാത്രി എട്ടോടെയാണ് ഇരുവരും മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടിയത്.

നെഞ്ചിൽ കുത്തേറ്റ രാജീവ് കുമാർ തൽക്ഷണം മരിച്ചു. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

പരിയാരം സിഐ കെ വി ബാബുവിൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം ശങ്കറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശിവകാമിയാണ് മരിച്ച രാജീവ് കുമാറിൻ്റെ ഭാര്യ.മകൻ: ശിവരാജ്.

Post a Comment

Previous Post Next Post