Top News

ബിഹാറിൽ വിജയക്കൊടി പാറിച്ച് ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ ജനറൽ സെക്രട്ടറി

പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം.എൽ) സ്ഥാനാർഥിയായി മത്സരിച്ച ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ ജനറൽ സെക്രട്ടറി സന്ദീപ് സൗരവിന് ജയം. തീവ്ര ഇടതുപക്ഷ വിദ്യാർഥി സംഘടനയായ 'ഐസ'യുടെ ദേശീയ സെക്രട്ടറി കൂടിയായ സന്ദീപ് സൗരവ് ജെ.ഡി(യു) കോട്ടയായ പാലിഗഞ്ച് മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.[www.malabarflash.com]


ജെ.ഡി.യുവിന്‍റെ ജയവർധൻ യാദവിനെ 30,915 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 2015ലെ തെരഞ്ഞെടുപ്പിൽ ജയവർധൻ യാദവ് 24,453 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണിത്.

മഹാസഖ്യത്തിന്‍റെ ഭാഗമായ സി.പി.ഐ(എം.എൽ) ഒമ്പത് സീറ്റുകളിൽ വിജയം നേടിയിട്ടുണ്ട്. മൂന്ന് സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയുമാണ്. ആകെ 19 സീറ്റിലാണ് സി.പി.ഐ(എം.എൽ) മത്സരിച്ചത്.

Post a Comment

Previous Post Next Post