Top News

കനാലില്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

മലമ്പുഴ: കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും മകള്‍ മഞ്ജു വിന്റെ മകള്‍ എഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച  ഉച്ചക്ക് രണ്ടു മണിക്കാണ് സംഭവം വീടിനു മുമ്പിലെ കനാലിലാണ് വീണത്. അമ്പതു മീറ്റര്‍ അകലെയുള്ള പാലത്തില്‍ തടഞ്ഞു നില്‍ക്കുന്ന ലളിതകുമാരിയുടെ മൃതദേഹം നാട്ടുകാരാണ് കണ്ടത്.നാട്ടുകാര്‍ പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിച്ചു.രാത്രി എട്ടു മണിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.മധുസുദനനാണ് മരിച്ച ലളിതകുമാരിയുടെ ഭര്‍ത്താവ്. ചെന്നൈയില്‍ ഫോട്ടോഗ്രാഫറായ സതീഷ് ദേവാണ് മരിച്ച ദക്ഷയുടെ അഛന്‍

Post a Comment

Previous Post Next Post