NEWS UPDATE

6/recent/ticker-posts

ഗൂഡല്ലൂരില്‍ കൂറ്റന്‍മരം റോഡിലേക്ക് വീണ് വാഹനങ്ങള്‍ തകര്‍ന്നു

കല്‍പ്പറ്റ: തമിഴ്‌നാട് നഗരമായ ഗൂഡല്ലൂരില്‍ കൂറ്റന്‍ മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. താലൂക്ക് ഓഫീസ് റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്‍വശത്തായാണ് ഞായറാഴ്ച  നാലരയോടെ കൂറ്റന്‍ ചീനിമരം പൊട്ടിവീണത്.[www.malabarflash.com] 

പ്രവര്‍ത്തിദിനമല്ലാത്തത് കൊണ്ട് മാത്രമാണ് ആളപായം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിറയെ വാഹനങ്ങളും ആളുകളും പതിവായി ഉള്ള റോഡിന് കുറുകെയാണ് മരം വീണിരിക്കുന്നത്. എന്നാല്‍ ശബ്ദം കേട്ട് പലരും ഓടി മാറുകയായിരുന്നു. 

അതേ സമയം ഒരു കാറും അഞ്ച് ഇരുചക്രവാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തിദിനമായിരുന്നെങ്കില്‍ മരത്തിന് ചുവട്ടിലായുള്ള വിശ്രമകേന്ദ്രത്തില്‍ നിറയെ ആളുകള്‍ എത്താറുണ്ടായിരുന്നത്രേ. വര്‍ഷങ്ങള്‍ പഴക്കമുള്ളതും അപകടവസ്ഥയിലുള്ളതുമായ നിരവധി മരങ്ങള്‍ നഗരത്തിലിനിയുമുണ്ടെന്ന് ഇവിടുത്തെ വ്യാപാരികളും ഡ്രൈവര്‍മാരും പറഞ്ഞു.

Post a Comment

0 Comments