Top News

സൗദി അറേബ്യയില്‍ വിറക് വില്‍ക്കാന്‍ ശ്രമിച്ച പ്രവാസി ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍

റിയാദ്: പരിസ്ഥിതിക്ക് ദോഷം വരുത്തും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടി. റിയാദില്‍ ഈ വിധം വില്‍പനക്ക് സൂക്ഷിച്ച 16 ടണ്‍ വിറക് പരിസ്ഥിതി സുരക്ഷാസേന പിടികൂടി. വിറക് വില്‍പനക്കാരായ 11 സൗദി പൗരന്മാരും ഒരു പാക്കിസ്താനിയും പിടിയിലായിട്ടുണ്ട്.[www.malabarflash.com] 


നിയമാനുസൃത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പരിസ്ഥിതി സുരക്ഷാ സേനാവക്താവ് മേജര്‍ റായിദ് അല്‍മാലികി പറഞ്ഞു. 

വിറക് വില്‍പന, വിപണനം, നീക്കം ചെയ്യല്‍, വിറക് വില്‍പനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കല്‍ എന്നിവ പരിസ്ഥിതി സുരക്ഷാസേന നിരീക്ഷിച്ച് നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. 

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളും പൊലീസുമായി ചേര്‍ന്നാണ് പരിസ്ഥിതി സുരക്ഷാസേന നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് മേജര്‍ റായിദ് അല്‍മാലികി അറിയിച്ചു.

Post a Comment

Previous Post Next Post