NEWS UPDATE

6/recent/ticker-posts

താജുൽ ഉലമയും നൂറുൽ ഉലമയും സമുദായത്തിന് ആത്മാഭിമാനം പകർന്നു -റഹ്മത്തുള്ള സഖാഫി

പുത്തിഗെ: നാല് പതിറ്റാണ്ടിലേറെക്കാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകരായ താജുല്‍ ഉലമാ സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളും നൂറുല്‍ ഉലമാ എം.എ. അബ്ദുൽ ഖാദിർ മുസ്ലിയാരും സമൂഹത്തിന് ആത്മാഭിമാനം പകര്‍ന്ന് വഴികാട്ടിയ പണ്ഡിതരായിരുന്നുവെന്ന് എസ് .വൈ .എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.[www.malabarflash.com]

പുത്തിഗെ മുഹിമ്മാത്ത് സംഘടിപ്പിച്ച താജുൽ ഉലമ ,നൂറുൽ ഉലമ അനുസ്‌മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമസ്തയില്‍ ഉണ്ടായ പിളർപ്പ് കാലത്ത് താജുല്‍ ഉലമയുടെ ആത്മീയധൈര്യമാണ് പ്രസ്ഥാനത്തിന് കരുത്തേകിയത്. മദ്രസാ പ്രസ്ഥാനത്തിന് പുതിയ മാനങ്ങൾ നൽകിയ നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ ദീര്‍ഘ ദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടുകള്‍ വലിയ മുതല്‍ക്കൂട്ടായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

"വഴി നടത്തിയ നായകർ" എന്ന ശീർഷകത്തിൽ നടത്തിയ അനുസ്‌മരണ സംഗമം ശ്രദ്ധേയമായി. മുഹിമ്മാത്ത് ജന സെക്രട്ടറി ബി .എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നടത്തി .സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ ,വൈ എം അബ്ദുൽ റഹ്‌മാൻ അഹ്‌സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ,ഉമർ സഖാഫി കർണൂർ ,സുലൈമാൻ കരിവെള്ളൂർ ,അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ ,മൂസ സഖാഫി കളത്തൂർ ,അബൂബക്കർ കാമിൽ സഖാഫി പാവറടക്ക,അബ്ദുൽ കാദർ കുബണൂർ തുടങ്ങിയവർ സംബനധിച്ചു.

Post a Comment

0 Comments