പൊന്നാനി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാളെ പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ മഞ്ജിത് ലാൽ അറസ്റ്റ് ചെയ്തു. വെളിയങ്കോട് സ്വദേശി മണപ്പാട്ടി പറമ്പിൽ അഫ്സലാണ് (36) പിടിയിലായത്.[www.malabarflash.com]
വെളിയങ്കോട് ഹോട്ടലിലാണ് പ്രശ്നങ്ങളുടെ തുടക്കം. മദ്യപിച്ച അഫ്സൽ അബ്ദുല്ലക്കുട്ടിക്ക് കൈകൊടുക്കാൻ ശ്രമിച്ചപ്പോൾ നിഷേധിച്ചതിനെത്തുടർന്നാണ് കൈയേറ്റശ്രമം നടത്തിയത്.
അബ്ദുല്ലക്കുട്ടിയുടെ കാര്‍ മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയെന്നും അസഭ്യം പറഞ്ഞ ശേഷം ഗ്ലാസുകള്‍ എറിഞ്ഞുടക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. എന്നാല്‍, ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെ അന്ന് കേസ് എടുത്തിരുന്നു. സംഭവം നടന്ന ദിവസം ഹോട്ടലിലെ സി.സി ടി.വി തകരാറിലായിരുന്നു.
സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി ടി.വി പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പ്രതി ബംഗളൂരുവിലേക്ക് മുങ്ങിയിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
Post a Comment