Top News

കലകള്‍ക്ക് ധര്‍മത്തിന്റെ തിരുത്തെഴുതി എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവം സമാപിച്ചു

കാസര്‍കോട്: കലകളുടെ പൈതൃകത്തിനും തനിമക്കും പുതിയ അനുഭവങ്ങളും സമ്മാനിച്ച് രണ്ട് ദിനങ്ങളിലായി പെയ്തിറങ്ങിയ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഇരുപത്തിയേഴാം സാഹിത്യോത്സവ് സമാപിച്ചു.[www.malabarflash.com]


9 ഡിവിഷനുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യോത്സവ് കാഴ്ച്ചകാര്‍ക്ക് ഉത്സവച്ചായ പകര്‍ന്നു.

കുമ്പള ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കി. കാസര്‍കോട് ഡിവിഷന്‍ രണ്ടും ഉദുമ, ബദിയഡുക്ക ഡിവിഷനുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോവിഡ് പശ്ചാതലത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈനായാണ് മത്സരങ്ങള്‍ നടന്നത്.

സമാപന സംഗമം ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അദ്ധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സി.എന്‍ ജഅഫര്‍ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തി. ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ട്രോഫി വിതരണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍-അഹ്ദല്‍, സുലൈമാന്‍ കരിവെള്ളൂര്‍, പിബി ബഷീര്‍ പുളിക്കൂര്‍, അശ്രഫ് സഅദി ആരിക്കാടി, സ്വാദിഖ് ആവള, മൂസ സഖാഫി കളത്തൂര്‍,ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അശ്‌റഫ് നീര്‍ച്ചാല്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ സംബന്ധിച്ചു. 
ശക്കീര്‍ എം ടി പി സ്വാഗതവും അബ്ദുറഹ്മാന്‍ എരോല്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post