4x,999 എന്ന വിലയിൽ ഐ ഫോൺ 11 ലഭ്യമാകുമെന്ന് സൂചിപ്പിക്കുന്ന ബാനർ ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. കൃത്യമായ വില പിന്നീട് പ്രഖ്യാപിക്കും.
ഐ ഫോൺ 11ന്റെ 64 ജി.ബി വേരിയൻറാണ് കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നത്. 68,300 രൂപയാണ് ഈ ഫോണിന്റെ എം.ആർ.പി. എച്.ഡി.എഫ്.സി ബാങ്ക് കാർഡ് ഉപയോകപ്പെടുത്തുന്നവർക്ക് കുറച്ച് കൂടി കിഴിവ് ലഭിക്കും.
64,900 രൂപക്ക് കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഈ മോഡലിന് വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വളരെ കുറഞ്ഞ ഡിസ്കൗണ്ടുകൾ മാത്രമായിരുന്നു നൽകിയിരുന്നത്. വിപണിയിലിറങ്ങി ഒരു വർഷത്തിന് ശേഷവും ഈ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച മോഡലായി ഐ ഫോൺ 11 നിലനിൽക്കുന്നുണ്ട്.
ആമസോണിനൊപ്പം ഫ്ലിപ്കാർട്ടും രാജ്യത്തെ ഉത്സവകാലത്തെ ബിസിനസ് പിടിച്ചെടുക്കാനായി ഓഫർ പെരുമഴയുമായി രംഗത്തുണ്ട്. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സ് ഒക്ടോബർ 16ന് ആരംഭിക്കും. ആറ് ദിവസമായിരിക്കും ബിഗ് ബില്യൺ ഡെയ്സ് നീണ്ടുനിൽക്കുക. എൽ.ജി ജി8എക്സ് സ്മാർട്ഫോണുകൾക്ക് 30000 രൂപ വരെ ഡിസ്കൗണ്ട് ഫ്ലിപ്കാർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.
0 Comments