പത്തനംതിട്ട: ബിജെപിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ജില്ലാ സമിതിയംഗം സിപിഎമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മുന്‍ സംസ്ഥാന കൗണ്‍സിലംഗമായ പ്രസാദ് എന്‍ ഭാസ്‌കരനാണ് പാര്‍ട്ടി വിട്ടത്. ബിജെപിയിലെ എല്ലാ സ്ഥാനവും രാജിവച്ചതായി ഇദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു പ്രസാദ്. ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളുമായി ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് പ്രസാദ് പറഞ്ഞു.
പ്രസ്ഥാനത്തില്‍ ജനാധിപത്യമില്ല. അഭിപ്രായവും ചര്‍ച്ചയുമില്ല. വലിയ സ്ഥാനങ്ങളിലുള്ളവര്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. ജില്ലയില്‍ വിഭാഗീയതയും ശക്തമായി. ആദര്‍ശമില്ലാത്ത പാര്‍ട്ടിയായി മാറിയ ബിജെപിയില്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരമില്ല.
35 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ആള്‍ക്കാര്‍ പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്നും പഴയ ആള്‍ക്കാരെ തഴയുകയാണെന്നും പ്രസാദ് പറഞ്ഞു.
0 Comments