Top News

നാത്തൂനോട് അസൂയ; യുവതികള്‍ രണ്ട് വയസ്സുകാരനെ കൊന്ന് അലമാരയില്‍ ഒളിപ്പിച്ചു

നോയിഡ: നാത്തൂനോട് അസൂയ മൂത്ത് അവരുടെ രണ്ട് വയസ്സുകാരനായ മകനെ സഹോദരിമാര്‍ കൊന്ന് അലമാറയില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


സെപ്തംബര്‍ 29നാണ് സംഭവം നടന്നത്. കുട്ടിയെ കാണാതായതായി മാതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീട്ടിലെ അലമാരയില്‍ നിന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് അലമാരയില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ പിതൃ സഹോദരിമാരായ പിങ്കിയേയും റിങ്കിയേയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തങ്ങളുടെ സഹോദര ഭാര്യയായ സ്വപ്‌നയോട് തങ്ങള്‍ക്ക് അസൂയ ഉണ്ടായിരുന്നുവെന്നും പല വിഷയങ്ങളിലും സഹോദരന്‍ അവരുടെ ഭാഗത്ത് നില്‍ക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി. തങ്ങളോടുള്ള സ്വപ്‌നയുടെ സമീപനത്തിലും ഇവര്‍ക്ക് അസന്തുഷ്ടിയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Post a Comment

Previous Post Next Post