Top News

എസ്എൻഡിപി ശാഖായോഗം സെക്രട്ടറി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഹരിപ്പാട്: എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി ഓഫീസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പാനൂർ 1168 നമ്പർ എസ്എൻഡിപി ശാഖയോഗം സെക്രട്ടറിയായ തൃക്കുന്നപ്പുഴ ചേലക്കാട് നടുവിലെ പറമ്പിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ സുരേഷ്കുമാർ (സുന്ദരൻ 48) ആണ് ഓഫീസ് മുറിക്കുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


രാവിലെ അഞ്ചുമണിക്ക് വീട്ടിൽനിന്നും സമീപത്തുള്ള ശാഖായോഗം ഓഫീസിലേക്ക് പോയതാണ്. ഇവിടേക്ക് വന്ന സമീപവാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

ആത്മഹത്യാകുറിപ്പിൽ കോവിഡ് മൂലം ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്നും, സാമ്പത്തികമായി ചില ബാധ്യതകകൾ ഉണ്ടെന്നും, തന്റെ മരണത്തിന് മറ്റാരും ഉത്തരവാദി അല്ലെന്നും സൂചിപ്പിച്ചിരുന്നു എന്ന് പോലീലീസ് പറഞ്ഞു.

പാനൂരിൽ ഉള്ള സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു സുരേഷ്. കൈനകരി കാവുങ്കൽ ക്ഷേത്രം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. 

Post a Comment

Previous Post Next Post