Top News

പശു എന്നും വീക്ക്നസ് : അർദ്ധരാത്രി അഴിച്ചുകൊണ്ടുപോയി കാര്യം സാധിച്ചശേഷം ഉപേക്ഷിച്ച് മുങ്ങും, കുടുങ്ങിയത് സി സി ടി വിയിൽ

കുന്ദമംഗലം: പശുവിനെ നിരന്തരം പീഡിപ്പിച്ചയാൾ ഒടുവിൽ പോലീസിന്റെ വലയിൽ. കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം വലിയവയൽ മുല്ലേരിക്കുന്നുമ്മൽ താമസിക്കുന്ന എറണാകുളം സ്വദേശി മുരളീധരനാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.[www.malabarflash.com]

ചാത്തമംഗലം പന്ത്രണ്ടാംമൈലിൽ താമസിക്കുന്ന വ്യക്തിയുടെ പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്. രാത്രിയിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ പശുവിനടുത്തെത്തുന്ന ഇയാൾ ആലയിൽ നിന്ന് പശുവിനെ പുറത്തെത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു പതിവ്. പല തവണ പശുവിനെ ആലയിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഒരു തവണ കുന്ദമംഗലം പോലീസിൽ പരാതി നൽകിയിരുന്നെന്നും വീട്ടുടമ പറഞ്ഞു.

നിരന്തരം പശുവിനെ കാണാതായതോടെ വീട്ടുടമ ആലക്ക് സമീപം സി.സി.ടി.വി കാമറ സ്ഥാപിക്കുകയായിരുന്നു. പ്രതി ആലയിൽ നിന്ന് പശുവിനെ അഴിച്ചു കൊണ്ടു പോകുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ പശു പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post