കൊച്ചി: കോവിഡ് ഫസ്റ്റ്ലൈൻ ചികിത്സ കേന്ദ്രത്തിൽനിന്ന് തടവുചാടിയ പ്രതി മോഷ്ടിച്ച വാഹനവുമായി പിടിയിൽ. കണ്ണൂർ പൊന്ന്യം വെസ്റ്റ് റോസ് മഹൽ മിഷാലാണ് (23) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.[www.malabarflash.com]
എളമക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ തടവിൽ പാർപ്പിച്ചപ്പോഴാണ് ഇയാൾ പുറത്തുചാടിയത്. ഇൻഫോ പാർക്ക് പരിധിയിൽനിന്ന് മോഷ്ടിച്ച മോട്ടോർസൈക്കിളുമായി വീണ്ടും പിടിയിലാവുകയായിരുന്നു.
കണ്ണൂർ കതിരൂരിൽ ഇയാളുടെ പേരിൽ പോക്സോ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. കുപ്രസിദ്ധ കുറ്റവാളി ഡ്രാക്കുള സുരേഷിനൊപ്പമാണ് ഇയാൾ തടവുചാടിയത്.
0 Comments