തിരുവനന്തപുരം: ലോക്ഡൗണിൽ നൽകിയതൊഴികെ ബില്ലുകൾ ഉടൻ അടയ്ക്കണമെന്നും അല്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കൽ അടക്കം നടപടികളിലേക്ക് പോകുമെന്നും വൈദ്യുതി ബോർഡ്. ലോക്ഡൗണിൽ എല്ലാ ഉപഭോക്താക്കൾക്കും ബില്ലുകളിൽ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു.[www.malabarflash.com]
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ കാലയളവില്‍ നല്കിയ ബില്ലുകള്‍ ഡിസംബര്‍ 31 വരെ സര്‍ചാര്‍ജോ പലിശയോ കൂടാതെ അടയ്ക്കുന്നതിനും ആവശ്യമെങ്കില്‍ തവണകളായി അടയ്ക്കുന്നതിനും സൗകര്യമുണ്ട്.
ബില്ലുകളില്‍ 175 കോടിയോളം സബ്സിഡിയും നല്കി. എല്ലാ വ്യാവസായിക/വാണിജ്യ ഉപഭോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ച്ച്, ഏപ്രിൽ, മേയ് മാസങ്ങളില്‍ ഫിക്സഡ് ചാർജില്‍ 25 ശതമാനം കിഴിവ് നല്കി. ബാക്കി പിഴപ്പലിശയില്ലാതെ ഡിസംബർ 15നകം അടയ്ക്കാനും സൗകര്യമുണ്ട്. ",
0 Comments