Top News

മുൻ ഗവർണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാർ തൂങ്ങി മരിച്ച നിലയിൽ

ഷിംല: മുൻ ഗവർണർ അശ്വനി കുമാറിനെ (69) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗാലാൻഡിലും മണിപ്പൂരിലും ഗവർണറായി സേവനം അനുഷ്ഠിച്ച അദ്ദേഹം സിബിഐ മുൻ ഡയറക്ടറായിരുന്നു. ഹിമാചൽപ്രദേശിൽ ഡിജിപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഷിംലയിലെ വസതിയിലാണ് മരിച്ച‌നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


കുറച്ചു ദിവസങ്ങളായി അദ്ദേഹം നിരാശയിലായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് ഷിംല എസ്പി അറിയിച്ചു. അദ്ദേഹം പോലീസുകാർക്ക് മാതൃകയായിരുന്നുവെന്നും എസ്പി പറഞ്ഞു. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയതോടെ നാഗാലാൻഡ് ഗവർണർ പദവി അശ്വനി കുമാർ രാജിവച്ചിരുന്നു.

2013 മാർച്ചിലാണു ഗവർണറായത്. സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സിബിഐ അറസ്‌റ്റ് ചെയ്‌ത സമയത്ത് ഇദ്ദേഹമായിരുന്നു ഡയറക്‌ടർ. ആരുഷി തല്‍വാര്‍ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.

Post a Comment

Previous Post Next Post