വയനാട്: കൽപറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എം.എസ്.ഡി.പി പദ്ധതിയിൽ പൂർത്തിയാക്കിയ കെട്ടിടത്തിെൻറ ഉദ്ഘാടനം രാഹുൽ ഗാന്ധി ഓൺലൈൻ വഴി നിർവഹിക്കുന്ന വിവരം വ്യാഴാഴ്ച രാവിലെ പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.[www.malabarflash.com]
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. പദ്ധതി വിഹിതത്തിൽ 60 ശതമാനം കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്.
പദ്ധതിയിൽ അനുവദിച്ച പ്രവൃത്തികളുടെ തറക്കല്ല് ഇടൽ, ഉദ്ഘാടനം എന്നിവ സംബന്ധിച്ച് തീയതിയടക്കമുള്ള വിവരങ്ങൾ വകുപ്പ് മന്ത്രി ഉൾപ്പെടെ പങ്കെടുക്കേണ്ടതിെൻറ പ്രോട്ടോകോൾ പ്രകാരം പ്രോഗ്രാം ഷെഡ്യൂൾ തയാറാക്കി ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നാണ് സർക്കാർ ഉത്തരവ്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നിർവഹണ ചുമതല ജില്ല ഭരണകൂടത്തിനും. ഇതുമായി ബന്ധപ്പെട്ട ബില്ലുകൾ പാസ്സാക്കുന്നതും അംഗീകാരം നൽകുന്നതും ജില്ല ഭരണകൂടമാണെന്നും ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.
0 Comments