ചെമ്മനാട്: ബോംബെ കോലാബയിലെ പ്രസിദ്ധമായ സിംല കാന്റീന്‍ ഉടമസ്ഥനും, ബോംബെ കേരള മുസ്ലിം ജമാഅതിന്റെയും, കേരള മലയാളി സമാജത്തിന്റെയും നേതാവായിരുന്ന ചെമ്മനാട് സ്വദേശി സി.എല്‍.സത്താര്‍ (72) നിര്യാതനായി.[www.malabarflash.com]
പ്രാദേശിക തലത്തില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ സത്താര്‍ പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലും അറിയപെട്ടിരുന്നു. ഇവിടത്തെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും പ്രശസ്തനാണ്. മുംബൈയിലെ പ്രാദേശിക തലത്തില്‍ രൂപം കൊടുത്ത ജനത കോടതിയുടെ കോലാബ പ്രദേശത്തെ സര്‍ക്കാര്‍ തിരഞ്ഞെടുത്ത എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയിരുന്നു.
ഭാര്യ സി.എച്ച് ഉമ്മാലിമ്മ, മക്കള്‍: സി.എല്‍ മുനീര്‍, സീ.എല്‍.മുബീന. മരുമക്കള്‍: സൈനബ മുനീര്‍, ഖാലിദ് തിടില്‍.
0 Comments