നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2.12 കോടി രൂപ വിലമതിക്കുന്ന 5.20 കിലോഗ്രാം സ്വർണമിശ്രിതവുമായി നാലു യാത്രക്കാർ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് മാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അജാസ്, ഷംസുദിൻ, തമിഴ്നാട് തിരുനെൽവേലി സ്വദേശി മുഹൈദിൻ എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിൽനിന്ന് ഡിആർഐ ഉദ്യോഗസ്ഥരെത്തി ഇവരെ പിടികൂടുകയായിരുന്നു. ഗ്രീൻ ചാനലിലൂടെ സ്വർണം കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് നാലംഗ സംഘം ഡിആർഐയുടെ പിടിയിലായത്. സ്വർണമിശ്രിതത്തിൽ 4.05 കിലോഗ്രാം സ്വർണമാണുള്ളതെന്ന് ഡിഅർഐ സംഘം പറഞ്ഞു.

ദുബൈയിൽ നിന്നു ഫ്ളൈ ദുബൈ വിമാനത്തിലാണ് ഇവർ നെടുന്പാശേരിയിലെത്തിയത്. സ്വർണമിശ്രിതം കട്ടകളാക്കി കാലിൽ കെട്ടിവച്ചാണ് കൊണ്ടുവന്നത്. ഇവർ വൻ കള്ളക്കടത്ത് സംഘത്തിന്റെ വാഹകരാകാമെന്നാണ് നിഗമനം.
Post a Comment