തിങ്കളാഴ്ച രാത്രി കസേരയിലിരുന്ന് ടിവി കാണുന്നതിനെ ചൊല്ലി സഹോദരി രേഷ്മയുമായി ഗ്രീഷ്മ തർക്കത്തിലേർപ്പെട്ടിരുന്നു. 8.30 ഓടെ കാണാതായ പെണ്‍കുട്ടിയെ വീട്ടിലും പരിസരത്തും തിരഞ്ഞിട്ടു കണ്ടില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വീട്ടുവളപ്പിലെ വെള്ളം നിറഞ്ഞ കുളത്തിൽ നടത്തിയ തെരച്ചിലാണ് കുളത്തിൽ വീണു കിടക്കുന്നതായി കണ്ടെത്തിയത്.
ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: സൈന്തു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
0 Comments