NEWS UPDATE

6/recent/ticker-posts

കുവൈത്ത്​ അമീറിന്​ അമേരിക്കൻ പ്രസിഡൻറിന്റെ ഉന്നത ബഹുമതി

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ അമേരിക്കൻ പ്രസിഡൻറിന്റെ  'ദി ലീജിയൻ ഓഫ്​ മെറിറ്റ്​ ഡിഗ്രി ചീഫ്​ കമാൻഡർ' ബഹുമതി.[www.malabarflash.com]

മേഖലയിലും ലോകത്തിലും അമീർ നടത്തിയ നയ​തന്ത്ര പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ്​ വിശിഷ്​ട ബഹുമതി നൽകി ആദരിക്കുന്നതെന്ന്​ അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ്​ അലി അൽ ജർറാഹ്​ അസ്സബാഹ്​ പറഞ്ഞു. കുവൈത്തും അമേരിക്കയും തമ്മിലെ ചരിത്രപരവും വ്യതിരിക്​തവുമായ ബന്ധം വളർത്തുന്നതിൽ വഹിച്ച പങ്കും അവാർഡിന്​ പരിഗണിച്ചു.

മറ്റു രാഷ്​ട്ര തലവന്മാർക്ക്​ അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ്​ 'ദി ലീജിയൻ ഓഫ്​ മെറിറ്റ്​ ഡിഗ്രി ചീഫ്​ കമാൻഡർ'. അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ്​ കുവൈത്ത്​ അമീറെന്ന്​ വൈറ്റ്​ ഹൗസ്​ വാർത്താകുറിപ്പിൽ പറഞ്ഞു.

ഭീകരവാദത്തിന്​ എതിരായ പോരാട്ടത്തിൽ കുവൈത്ത്​ നൽകിയ പിന്തുണ വിലമതിക്കാത്തതാണ്​. സമാനതകളില്ലാത്തതാണ്​ കുവൈത്ത്​ അമീറിന്റെ നേതൃത്വത്തിൽ 40 വർഷമായി തുടരുന്ന നയതന്ത്ര വൈദഗ്​ധ്യം. പശ്ചിമേഷ്യയിൽ സ​ങ്കീർണമായ പല പ്രശ്​നങ്ങളും പരിഹരിക്കുന്നതിൽ ഇത്​ നിർണായകമായി​.

അമീറിന്റെ മൂത്ത മകൻ ശൈഖ്​ നാസർ സബാഹ്​ അൽ അഹ്​മദ്​ അസ്സബാഹ്​ അദ്ദേഹത്തിന്റെ അഭാവത്തിൽ പുരസ്​കാരം ​ഏറ്റുവാങ്ങും. ഇപ്പോൾ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ അമേരിക്കയിൽ ചികിത്സയിലാണുള്ളത്​.

Post a Comment

0 Comments