Top News

സലാഹുദ്ദീൻ വധം: രണ്ട് ആര്‍എസ്​എസ്​ പ്രവര്‍ത്തകർ കൂടി അറസ്​റ്റിൽ

കണ്ണൂര്‍: കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ റിഷില്‍ (24), അമല്‍ രാജ് (22) എന്നിവരാണ് പിടിയിലായത്.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.[www.malabarflash.com]

സെപ്റ്റംബര്‍ എട്ടിനാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തില്‍ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കേസില്‍ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വച്ചാണ് സംഭവം സഹോദരിമാരോടൊപ്പം സലാഹുദ്ദീന്‍ കാറില്‍ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകള്‍ നിലത്തുവീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു.

തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുതന്നെ സലാഹുദ്ദീന്‍ മരിച്ചു. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീല്‍ 2018 ജനുവരിയില്‍ എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസിലെ ഏഴാം പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.

Post a Comment

Previous Post Next Post