Top News

പെണ്‍കുട്ടിയുടെ ആത്മഹത്യ പീഡനം മൂലം; പ്രതി പിടിയില്‍

കടക്കല്‍: കടക്കല്‍ കൊണ്ടോടി സ്വദേശിനിയായ 17 വയസുകാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയ പ്രതി പിടിയില്‍. കടക്കല്‍ മൂതയില്‍ കൊണ്ടോടി വലിയവിള പുത്തന്‍ വീട്ടില്‍ ഷമീറിനെ(27) കടക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം പീഡനം നടന്നിട്ടുണ്ട് എന്ന് വെളിവായതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ ഐപിഎസിന്റെ നിര്‍ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. 

കടക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post