കൊയിലാണ്ടി: ക്ഷീണിതനായ ഭര്‍ത്താവിനെ റെയില്‍വെ പാളത്തില്‍ നിന്ന് മാറ്റന്‍ ശ്രമിക്കുന്നതനിടെ ട്രെയിനിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. കടലൂര്‍ കോടിക്കല്‍ സ്വദേശികളായ പുതിയോട്ടില്‍ അബ്ദുല്ല (71), ഭാര്യ അസ്മ (56) എന്നിവരാണ് ദാരുണമായി മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച വൈകുന്നേരം മൂടാടി വെള്ളറക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. നന്തിയില്‍ നിന്ന് വെള്ളറക്കാട്ടിലെ താമസ സ്ഥലേത്തേക്ക് നടന്നു പോകുകയായിരുന്നു ഇരുവരും . ക്ഷീണിതനായ അബ്ദുല്ല റെയില്‍ വെ ട്രാക്കില്‍ ഇരുന്നു പോയി. ടെയിന്‍ വരുന്നതു കണ്ട അസ്മ ഭര്‍ത്താവിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റെയില്‍വെ ജീവനക്കാര്‍ക്കായി സര്‍വ്വീസ് നടത്തുന്ന ട്രെയിനാണ് ഇത്. പോലീസ് ഇന്‍ക്വസ്റ്റ്‌റ് നടത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.
മക്കള്‍: ജമീല, നൗഷാദ് (കുവൈറ്റ്), ഷറഫുദ്ദീന്‍ (കുവൈറ്റ്) റഷീദ, റബീന. മരുമക്കള്‍: സീനത്ത്. സജ്‌ന , മുസ്തഫ, അഷറഫ്.
Post a Comment