NEWS UPDATE

6/recent/ticker-posts

സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന തരത്തിൽ പോ​ലീസ് ആക്ടിൽ മാറ്റം വരുത്തണമെന്ന് ഡി.ജി.പി

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റയുടെ ശിപാർശ. സൈ​ബ​ർ കേ​സു​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് മ​തി​യാ​യ നി​യ​മം കേ​ന്ദ്ര ഐ​.ടി ആ​ക്ടി​ൽ ഇ​ല്ലെ​ന്നും അ​തി​നാ​ൽ കേ​ര​ള പോ​ലീ​സ് ആ​ക്ടി​ൽ പു​തി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ഡി.ജി.പിയുടെ ശിപാർശ.[www.malabarflash.com]

ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പ​ങ്ങ​ളും വ്യ​ക്തി​ഹ​ത്യ​ക​ളും കുറ്റമായി കണക്കാക്കുന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​നി​ർ​മാ​ണം വേണം. വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യം ലഭിക്കാത്ത ​വകുപ്പിൽ ഉൾപ്പെടുത്തണം.

നി​ല​വി​ൽ സൈ​ബ​ർ കേ​സു​ക​ളി​ൽ ഭൂ​രി​പ​ക്ഷം പ്ര​തി​ക​ൾ​ക്കും വേ​ഗ​ത്തി​ൽ ജാ​മ്യം ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. സൈ​ബ​ർ കേ​സു​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് മ​തി​യാ​യ നി​യ​മം കേ​ന്ദ്ര ഐ​.ടി ആ​ക്ടി​ൽ ഇ​ല്ലെ​ന്നും അ​തി​നാ​ൽ കേ​ര​ള പോ​ലീ​സ് ആ​ക്ടി​ൽ പു​തി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ഡി.​ജി​.പി ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്.

Post a Comment

0 Comments