തിരുവനന്തപുരം: നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചൊഴിയണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.[www.malabarflash.com]
പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജി വെക്കാമെന്ന ജലീലിന്റെ പ്രസ്താവന സ്വര്‍ണക്കടത്ത് കേസിലെ ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണ്. വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വര്‍ണം കൊണ്ട് വന്നോ എന്നതാണ് പ്രശ്‌നമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
0 Comments