Top News

എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ.കെ.പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനഫലം ഞായറാഴ്ച  ഉച്ചയ്ക്ക് വന്നപ്പോൾ ആണ് അദ്ദേഹം കോവിഡ് പൊസീറ്റീവാണെന്ന വിവരം അറിഞ്ഞത്.[www.malabarflash.com] 


കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ദില്ലിയിലെ കേരള ഹൗസിന് മുന്നിൽ യുഡിഎഫ് എംപിമാ‍ർ നടത്തിയ പ്രതിഷേധത്തിൽ അ​ദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ ഇദ്ദേഹവുമായി സമ്പ‍ർക്കത്തിൽ യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വരും.

43 എംപിമാ‍ർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനാൽ പാ‍ർലമെൻ്റ സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള ച‍ർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. നേരത്തെ സംസ്ഥാന മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവ‍ർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോ​ഗമുക്തി നേടി ഔദ്യോ​ഗികവസതിയിൽ നിരീക്ഷണത്തിലാണ്.

Post a Comment

Previous Post Next Post