NEWS UPDATE

6/recent/ticker-posts

കർഷക സംഘടനകളുടെ ദേശീയ ബന്ദ്​ വെള്ളിയാഴ്​ച; കേരളത്തിൽ പ്രതിഷേധ പരിപാടികൾ മാത്രം

ന്യൂഡൽഹി: കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ 150ലധികം കർഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ അഖിലേന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്​ച രാജ്യവ്യാപക ബന്ദും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും.[www.malabarflash.com]

പഞ്ചാബ്​, ഹരിയാന സംസ്ഥാനങ്ങളിൽ പൂർണ ബന്ദായി മാറും. കേരളത്തിൽ പ്രതിഷേധ പരിപാടികൾ മാത്രമാണ്​ നടക്കുക. സമരത്തിന്​ ഐ .എൻ.ടി.യു.സി, സി.ഐ .ടി.യു, ​എ.ഐ .ടി.യു.സി തുടങ്ങി 10 തൊഴിലാളി യൂനിയനുകളും സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ-ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ ഇടതു പാർട്ടികളും വിവിധ പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

പുതിയ നിയമം ഏറെ ബാധിക്കുന്ന പഞ്ചാബ്​, ഹരിയാന സംസ്ഥാനങ്ങളെ കർഷക പ്രതിഷേധം ഏറെ ബാധിക്കും.

Post a Comment

0 Comments