കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവർന്നെന്ന് പരാതി. ഇവിടുത്തെ ഫിന്റാസിലാണ് സംഭവം. 37കാരനായ യുവാവ് വാഹനത്തിലിരിക്കവെ മറ്റ് മൂന്ന് വാഹനങ്ങളിലായെത്തിയ 10 പേർ തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.[www.malabarflash.com]
യുവാവിനെ കാറിൽ നിന്ന് പിടിച്ചിറക്കി മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദിക്കുകയും കൈവശമുണ്ടായിരുന്ന 110 ദിനാർ തട്ടിയെടുക്കുകയും ചെയ്തു.
പണം എടുത്ത ശേഷം വാഹനത്തിന്റെ താക്കോൽ തിരികെ നൽകി. മറ്റൊരു പ്രദേശത്ത് കൊണ്ടുവിട്ട ശേഷം സംഘം കടന്നുകളഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്

Post a Comment