Top News

കല്യാണം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ച ദേഷ്യത്തിന് 17 വയസ്സുകാരൻ ആറ്റിൽ ചാടി

കൊല്ലം: കല്യാണം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ച ദേഷ്യത്തിന് 17 വയസ്സുകാരൻ ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. മുൻപ് നീന്തൽ പഠിച്ചിട്ടുള്ളതിനാൽ ആറ്റിൽ ആദ്യം മുങ്ങിയെങ്കിലും അറിയാതെ നീന്തിത്തുടങ്ങിയ ബാലനെ കരയിലുണ്ടായിരുന്നവർ കൂടെ ചാടി രക്ഷിച്ചു.[www.malabarflash.com]

ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം. പത്താം ക്ലാസ് ജയിച്ചു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരൻ, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. വീട്ടുകാർ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലൻ പാരിപ്പള്ളിയിൽ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.
ഇത്തിക്കരയാറ്റിൽ ചാടിയെങ്കിലും നേരത്തെ നീന്തൽ പഠിച്ചിട്ടുള്ളതിനാൽ അല്‍പം വെള്ളം അകത്തു ചെന്നപ്പോഴേക്കും അറിയാതെ നീന്തിത്തുടങ്ങി.

വെള്ളം പൊങ്ങി നിൽക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവർ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി. പോലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.

Post a Comment

Previous Post Next Post