Top News

"ഹാപ്പി ഓണം ഗോ കൊറോണ” ഹ്രസ്വ ചിത്രവുമായി സൗഹൃദ കൂട്ടായ്മ

ഉദുമ: കോവിഡ് കാലത്തിന്റെ ദുരവസ്ഥയിയിൽ ഒരു സാധാരണ കുടുംബത്തിൽ ഓണമാഘോഷിക്കുന്ന സാഹചര്യം വിലപ്പെട്ട സന്ദേശമായി ജനങ്ങളിൽ എത്തിക്കുന്ന ഒരു ഹ്രസ്വ ചിത്രമാണ് 'ഹാപ്പി ഓണം ഗോ കൊറോണ'.[www.malabarflash.com]

കോവിഡ് കാലത്ത് ജോലിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്ന മകൻ, ഓണസദ്യയൊരുക്കാൻ വിഭവങ്ങളില്ലാതെ വിഷമിക്കുന്ന മകന്റെ ഭാര്യ, ഓണക്കോടിയുടുക്കാനില്ലാത്ത കൊച്ചുമോൾ, ഇതെല്ലാം നിസ്സഹായനായി നോക്കി നിൽക്കുന്ന ഗൃഹനാഥനായ അച്ഛൻ എന്നിവരാണ് കഥാപാത്രങ്ങൾ. 

പക്ഷേ ഈ നിസഹായാവസ്ഥയിലും എല്ലാവരെയും പോലെ ഈ വീട്ടിലും സന്തോഷത്തിന്റ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ഓണമാഘോഷിക്കുന്ന സാഹചര്യം സൃഷ്ടിച്ച ആ അച്ഛന്റെ നല്ല മനസിന്റെ കഥയാണ് നാട്ടിലെ കുറച്ച് കലാകാരൻമാരുടെ സൗഹൃദ കൂട്ടായ്മയിൽ വേദ ക്രിയേഷന്റെ ബാനറിൽ ഷീബ രാജപുരം നിർമിച്ച് സി.കെ.രാജേഷ് സംവിധാനം ചെയ്ത് ഓണ വിരുന്നായി പ്രചരിപ്പിച്ചത്. 

 ബിജു കളനാടിന്റേതാണ് തിരക്കഥ. ഷിജുവാണ് ക്യാമറമാൻ.
ഹരിശില്പി, സുകു പള്ളം, ബാലകൃഷ്ണൻ, ജയശ്രീ, വേദ രാജേഷ് എന്നിവർ വേഷമിട്ടു.

Post a Comment

Previous Post Next Post