NEWS UPDATE

6/recent/ticker-posts

ട്രംപിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി: ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ബഹ്‌റൈന്‍

മനാമ: സയണിസ്റ്റ് രാജ്യത്തിന്റെ ക്രൂരമായ അധിനിവേശം അവസാനിപ്പിക്കുകയും ഫലസ്തീന് രാഷ്ട്രപദവി ഉറപ്പുനല്‍കുകയും ചെയ്യാതെ തന്നെ ഇസ്രയേലുമായി ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം സാധാരണ നിലയിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി.[www.malabarflash.com] 

യുഎഇയുടെ പാത പിന്തുടരാന്‍ വിസമ്മതിച്ച ബഹ്‌റൈന്‍ മേഖലയിലെ ശക്തിദുര്‍ഗമായ സൗദി അറേബ്യ തെല്‍ അവീവുമായി കരാര്‍ ഉണ്ടാക്കിയാല്‍ മാത്രമേ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതു സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തൂവെന്നുവ്യക്തമാക്കുകയും ചെയ്തു.

ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറുമായുള്ള ചര്‍ച്ചയിലാണ് ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നയതന്ത്രബന്ധം സാധാരണ നിലയിലാക്കി യുഎഇ -ഇസ്രയേല്‍ ധാരണ രൂപപ്പെടുത്തിയതിനു പിന്നാലെ തുടര്‍ ചര്‍ച്ചകള്‍ക്കു തുടക്കംകുറിച്ച് കുഷ്‌നറുടെ നേതൃത്വത്തിലുള്ള ഇസ്രായേല്‍-അമേരിക്കന്‍ പ്രതിനിധി സംഘം യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ വിഷയത്തില്‍ ബഹ്‌റൈന്‍ നിലപാട് മാറ്റാമെന്ന പ്രതീക്ഷയോടെ കുഷ്‌നര്‍ മനാമയിലെത്തിയത്. 

സൗദി അറേബ്യ കരാര്‍ ഒപ്പിടാതെ ഇസ്രയേലുമായി ധാരണയുണ്ടാക്കില്ലെന്ന് ബഹ്‌റൈന്‍ രാജാവ് വ്യക്തമാക്കിയതോടെ ബഹ്‌റൈന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന കുഷ്‌നറുടെ പ്രതീക്ഷ തകര്‍ന്നു. യുഎഇ-ഇസ്രായേല്‍ കരാറിനെ സൗദി പ്രശംസിച്ചിട്ടുണ്ടെങ്കിലും അധിനിവേശം അവസാനിപ്പിക്കുകയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുകയും ചെയ്യാതെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഒരു നീക്കവും ഉണ്ടാകില്ലെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments