NEWS UPDATE

6/recent/ticker-posts

മുൻ കേന്ദ്രമന്ത്രി ജസ്വന്ത്​ സിങ്​ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന രാഷ്​ട്രീയ പ്രവർത്തകനും മുൻ കേന്ദ്രപ്രതിരോധ മന്ത്രിയുമായ ജസ്വന്ത്​ സിങ്​ അന്തരിച്ചു. 82 വയസ്സായിരുന്നു.[www.malabarflash.com]

സൈനിക സേവനത്തിൽ നിന്ന്​ ബി.ജെ.പിയിലേക്ക്​ വന്ന ജസ്വന്ത്​ പാർട്ടിയിലെ കരുത്തുറ്റ നേതാക്കളിലൊരാളായിരുന്നു.അടൽ ബിഹാരി വാജ്​പേയി മന്ത്രിസഭയിൽ പ്രതിരോധം, ധനകാര്യം, വിദേശകാര്യം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്​തു. 2009ൽ പുറത്തിറങ്ങിയ ഇന്ത്യ, വിഭജനം, സ്വാതന്ത്രം എന്ന പുസ്​തകത്തിൽ മുഹമ്മദലി ജിന്നയെ പുകഴ്​ത്തിയതോടെ ജസ്വന്ത്​ പാർട്ടിയിലെ കരടായി മാറി.

ബന്ധുവും മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുമായുള്ള കലഹത്തെ തുടർന്ന് ജസ്വന്ത് സിങ്ങിന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബാർമർ -ജയ്സാൽമെർ സീറ്റ് നിഷേധിച്ചിരുന്നു. ഇതിനെത്തുടർന്ന്​ പാർട്ടി നേതൃത്വവുമായി നേതൃത്വവുമായി ഇടഞ്ഞു. ബി.ജെ.പിയിൽ നിന്ന്​ പുറത്താക്കപ്പെട്ട ജസ്വന്ത്​ തുടർന്ന്​ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.2014 ഓഗസ്​റ്റ്​ എട്ടിന്​ ജസ്വന്തിനെ വീട്ടിൽ വീണനിലയിൽ​ ബോധരഹിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന്​ ഏറെക്കാലം കോമയിലായിരുന്നു.

ജസ്വന്തിൻെറ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര​ മോദി അനുശോചിച്ചു.

",

Post a Comment

0 Comments