Top News

ബാബരി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

ന്യൂഡൽഹി: ഇന്ത്യൻ മതേതരത്വത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായ ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവം ആസൂത്രിതമല്ലെന്നും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ഉത്തർപ്രദേശിലെ പ്രത്യേക സിബിഐ കോടതി.[www.malabarflash.com]

എൽ കെ അഡ്വാനി അടക്കം 32 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. കേസ് തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു.

സി ബി ഐ കോടതി ജഡ്ജി സുരേന്ദ്രകുമാറാണ് 2000 പേജ് വരുന്ന വിധീപ്രസ്താവം വായിച്ചത്. 28 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ കേസിൽ വിചാരണ കോടതി വിധി പ്രസ്താവിച്ചത്.

കേസിലെ 32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായിരുന്നു. എൽ കെ അദ്വാനി, എം എം ജോഷി, ഉമാ ഭാരതി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതിയിൽ ഹാജരായത്. നൃത്യ ഗോപാൽ ദാസ്, കല്യാൺ സിംഗ്, സതീഷ് പ്രധാൻ എന്നിവർ ഹാജരായിട്ടില്ല. കോടതിയിലും പരിസരത്തും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post