കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തെക്കില്‍ സ്വദേശിനി അസ്മ (75), നെല്ലിക്കുന്നിലെ അബ്ദുള്‍ ഹമീദ് എന്നിവരാണ് മരിച്ചത്. ഇതോടെ 24 മണിക്കൂറിനുള്ള ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ആകെ 54 പേരാണ് മരണപ്പെട്ടത്.[www.malabarflash.com]
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ വെള്ളിയാഴ്ച രാത്രിയോടെയാണ് അസ്മ മരിച്ചത്. മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ ചികത്സയ്ക്കിടെയാണ് വെള്ളിയാഴ്ച രാത്രിയാണ് അബ്ദുള്‍ ഹമീദ് മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് പിലിക്കോട് ആനിക്കാടി കോളനിയില്‍ താമസിക്കുന്ന സുന്ദരനും(61) മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65)യും പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയാണ് മരണപ്പെട്ടത്.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ വെള്ളിയാഴ്ച രാത്രിയോടെയാണ് അസ്മ മരിച്ചത്. മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ ചികത്സയ്ക്കിടെയാണ് വെള്ളിയാഴ്ച രാത്രിയാണ് അബ്ദുള്‍ ഹമീദ് മരണപ്പെട്ടത്.
ഏതാനും ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഭാര്യ: അവ്വാബി. മക്കള്‍: ആസാദ്, സാബിര്‍, അഫ്‌റാസ്, അറഫാത്ത്, സമീമ.
വെള്ളിയാഴ്ച വൈകീട്ട് പിലിക്കോട് ആനിക്കാടി കോളനിയില്‍ താമസിക്കുന്ന സുന്ദരനും(61) മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65)യും പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയാണ് മരണപ്പെട്ടത്.
ബളാല്‍ കൊന്നക്കാട് സ്വദേശി ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ എന്ന ഷാജി രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പിലിക്കോട് ആനിക്കാടി കോളനി സ്വദേശിയായ ഒരാളുടെ നിലയും ഗുരുതരമാണ്. ഇയാള്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പഞ്ചായത്തില്‍ 110 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
0 Comments