Top News

ക്വാറന്റീന്‍ ലംഘിച്ച് ദുബൈയില്‍ കോഫി കുടിക്കാന്‍ പോയ യുവാവിനെ അറസ്റ്റ് ചെയ്‍ത് പോലീസ്

ദുബൈ: ഹോം ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്‍തു. കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്വാറന്റീന്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന ഇയാള്‍ പുറത്തിറങ്ങി നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെ‍യ്‍തു. കോഫി കുടിച്ചുകൊണ്ട് പുറത്തിറങ്ങി നടക്കുന്ന ദൃശ്യങ്ങളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്.[www.malabarflash.com]

യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അയാളെ ക്വാറന്റീനിലാക്കിയെന്നും ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലാം അല്‍ ജല്ലാഫ് അറിയിച്ചു.

ഹോം ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് പുറമെ വീഡിയോ ചിത്രീകരിച്ച് അതൊരു വലിയ കാര്യമായി സോഷ്യല്‍ മീഡിയ വഴി അവതരിപ്പിക്കുകയും ചെയ്‍തു. ഉത്തരവാദിത്ത രഹിതമായ ഈ പ്രവൃത്തി പൊതുജനങ്ങളുടെ രോഷത്തിനിടയാക്കുകയും മറ്റുള്ളവരുടെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്‍തതായി അദ്ദേഹം പറഞ്ഞു.

ഹോം ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നത് യുഎഇയില്‍ അര ലക്ഷം ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ നിയമ ലംഘനത്തിന് പ്രോത്സാഹിപ്പിക്കുന്നത് സൈബര്‍ നിയമങ്ങള്‍ പ്രകാരവും കുറ്റകരമാണ്. ഇതിന് രണ്ട് ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്നതിന് പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും

Post a Comment

Previous Post Next Post