Top News

ഉത്തര്‍പ്രദേശ് എംഎല്‍എ മുഖ്താര്‍ അന്‍സാരി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുമാറ്റി. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കിയത്. ലഖ്നൗവിലെ കെട്ടിടമാണ് പൊളിച്ചത്. പൊളിച്ചുമാറ്റാനുള്ള ചെലവ് എംഎല്‍എയില്‍ നിന്ന് ഈടാക്കും.[www.malabarflash.com]

കുറ്റവാളികള്‍ കുറ്റകൃത്യത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇതുപോലുള്ള കടുത്ത നടപടികള്‍ നേരിടേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൗ മണ്ഡലത്തിലെ ബിഎസ്പി എംഎല്‍എയാണ് മുഖ്താര്‍ അന്‍സാരി. നേരത്തെ കുപ്രസിദ്ധ ഗുണ്ടാ തലവനായ മുഖ്താര്‍ അന്‍സാരി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു.

Post a Comment

Previous Post Next Post