കൂത്തുപറമ്പ്: എഴുപത്തഞ്ചിന്റെ നിറവിലെത്തി നില്ക്കുന്ന തബലിസ്റ്റ് ഉസ്താദ് ഹാരിസ് ഭായിക്ക് വേറിട്ട ആദരമൊരുക്കി ജന്മനാടായ കൂത്തുപറമ്പ്. സ്വാതന്ത്ര്യദിനത്തില്‍ ആരംഭിച്ച് അദ്ദേഹത്തിന് 75 വയസ് പൂര്‍ത്തിയാകുന്ന അടുത്തവര്‍ഷം മേയ് മാസം വരെ നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചും ഓണ്‍ലൈനായും മറ്റുമാണ് പരിപാടികള്‍ നടക്കുക.[www.malabarflash.com]
വലിയ ശിഷ്യസമ്പത്തിന്റെ ഉടമയും രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ തബലയില്‍ വിസ്മയം തീര്‍ക്കുകയും ചെയ്ത ഉസ്താദ് ഹാരിസ് ഭായിക്ക് പലകാരണങ്ങളാല്‍ അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഈയൊരു തിരിച്ചറിവിന്റെകൂടി അടിസ്ഥാനത്തിലാണ് ജന്മനാടും ശിഷ്യന്മാരും ഒത്തുചേര്‍ന്ന് പുരോഗമന കലാസാഹിത്യസംഘം കൂത്തുപറമ്പ് മേഖല കമ്മിറ്റി, മലയാള കലാനിലയം, സി.കെ.ജി തിയേറ്റേഴ്സ്, പഴയനിരത്ത് പി.പി. നാണു മാസ്റ്റര്‍ സാസ്കാരിക കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് വേറിട്ടൊരു ആദരമൊരുക്കുന്നത്.
നഗരസഭാ മുന്‍ ചെയര്മാന് എന്‍. കെ. ശ്രീനിവാസന് ചെയര്‍മാനും കലാമണ്ഡലം മഹേന്ദ്രന് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാത്രി ഏഴിന് ദീപപ്രോജ്വലനത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക.
സംഗീതജ്ഞരായ പണ്ഡിറ്റ് രമേഷ് നാരായണന്, വി.ടി. മുരളി എന്നിവര്‍ക്കൊപ്പം ഹാരിസ് ഭായിയുടെ ശിഷ്യന്മാരും അവരവരുടെ വീടുകളിലും ജന്മനാട്ടിലെ കലാ-സാംസ്കാരിക സ്ഥാപനങ്ങളിലും വീടുകളിലും ദീപം തെളിക്കും. ഗായിക കെ.എസ്.ചിത്ര ഓണ്‍ലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് 12 ഓളം കവികള്‍ പങ്കെടുക്കുന്ന കാവ്യവന്ദനവും രാത്രി ഏഴിന് ശിഷ്യസംഗമവും നടക്കും.
ഹാരിസ് ഭായിക്ക് 74 വയസ് പിന്നിട്ടതിനെ സൂചിപ്പിച്ച് 74 ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്ന ചിത്രവന്ദനം തിങ്കളാഴ്ച രാവിലെ ഒമ്പതിനും തുടര്‍ന്ന് രാത്രി ഏഴിന് ശിഷ്യസംഗമവും ഉണ്ടാകും. ചിങ്ങം ഒന്നിന് ഗുരുവന്ദനവും ഓണക്കോടി സമര്‍പ്പണവും നടക്കും.

0 Comments