NEWS UPDATE

6/recent/ticker-posts

യു​വാ​ക്ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും ലക്ഷ്യമിട്ട് ഹണി ട്രാപ്​: യുവതിയും സഹായിയും പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള യു​വാ​ക്ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും ഹ​ണി ട്രാ​പ്പി​ൽ വീ​ഴ്ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ.[www.malabarflash.com] 

ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട്ട് ത​റ​പ​റ​മ്പി​ൽ അ​ക്ബ​ർ​ഷാ (35), വ​യ​നാ​ട് വൈ​ത്തി​രി സ്വ​ദേ​ശി​നി ന​സീ​മ (നെ​സി -35) എ​ന്നി​വ​രാ​ണ് വ​യ​നാ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ഫേ​സ്ബു​ക്ക്​ വ​ഴി​യും വാ​ട്സ്​​ആ​പ്പി​ലൂ​ടെ​യും പ​രി​ച​യ​പ്പെ​ട്ട് അ​ടു​പ്പം സ്ഥാ​പി​ച്ച ശേ​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ കെ​ണി​യൊ​രു​ക്ക​ൽ. ഫ്ലാ​റ്റി​ലും മ​റ്റും വി​ളി​ച്ചു​വ​രു​ത്തി ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും പ​ക​ർ​ത്തി ഭീ​ഷ​ണിപ്പെടു​ത്തി പ​ണം ത​ട്ടു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 

Post a Comment

0 Comments