Top News

ലോഡ്ജില്‍ അനാശാസ്യം: എട്ടുപേര്‍ പിടിയില്‍

ഷൊര്‍ണൂര്‍: കുളപ്പുള്ളിയിലെ മെഗാ ലോഡ്ജില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനികള്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്.[www.malabarflash.com]

മണികണ്ഠന്‍ പനമണ്ണ (45), ആസാം സ്വദേശി മുബാറക്ക് (36), മുള്ളൂര്‍ക്കര ശബരീഷ് (40), മണ്ണേങ്കോട് ഷിബില്‍ (20) മണലൂര്‍ ബിന്ദു, (44) കാറല്‍മണ്ണ ഖദീജത്തുല്‍ ഉബ്രസാന (34), ആസാം സ്വദേശിനി സബീന ഖാത്തൂന്‍ (22), ആസാം സ്വദേശി ശിഖരിണിദാസ് (35) , ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര്‍ സ്വദേശി ബഷീര്‍ (49), മാനേജര്‍ ചളവറ സ്വദേശി നാരായണന്‍ (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൊര്‍ണൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ഹരീഷിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post