Top News

കാസറകോട് ഒരു കോവിഡ് മരണം കൂടി; വൊര്‍ക്കാടി മജീര്‍പള്ള സ്വദേശിയാണ് മരിച്ചത്‌

കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. മഞ്ചേശ്വരം വൊര്‍ക്കാടി മജീര്‍പള്ളം സ്വദേശി അബ്ബാസ് പി കെ (55) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.[www.malabarflash.com]
പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് തിങ്കളാഴ്ച  വൈകീട്ട് അഞ്ചു മണിയോടെയാണ് മരണം. ശ്വാസ തടസം മൂലം കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ഡിലേക്ക് മാറ്റിയത്.

നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. രണ്ട് തവണ ഇദ്ദേഹം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ട്. എട്ടുവര്‍ഷമായി മജീര്‍പള്ളയില്‍ കാൻ്റീൻ നടത്തി വരികയായിരുന്നു. 

ഇദ്ദേഹത്തിൻ്റെ അഞ്ചു കുടുംബാംഗങ്ങള്‍ക്കു കൂടി പിന്നീട് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 

മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മജീര്‍പള്ളം ധര്‍മനഗര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. 

ഭാര്യ: ആഇശ. മക്കള്‍: റെയ്ഹാന, നൂറ, ജാബിര്‍, സാഹിദ്. മരുമകന്‍: റൗഫ്.

Post a Comment

Previous Post Next Post