NEWS UPDATE

6/recent/ticker-posts

റിയാദ് അല്‍-ജനാദ്രിയയില്‍ തീപ്പിടിത്തം; നിരവധി വ്യാപാര കേന്ദ്രങ്ങള്‍ കത്തി

റിയാദ്: റിയാദിലെ അല്‍-ജനാദ്രിയ ഡ്രിസ്ട്രിക്റ്റിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി വ്യാപാര കേന്ദ്രങ്ങള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായി റിയാദ് സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.[www.mlabarflash.com]

സംഭവത്തില്‍ ആളപായമോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച അവധി ദിനമായതിനാല്‍ വ്യാപാര കേന്ദ്രങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാപനങ്ങളാണ് കത്തിയത്. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments