Top News

ഓൺലൈൻ നികാഹ് സാധുവാകില്ല: സമസ്ത മുശാവറ

കോഴിക്കോട്: ഓൺലൈൻ വഴിയുള്ള നികാഹ് നിബന്ധനകൾ പാലിക്കാത്തതായതുകൊണ്ട് സാധുവാകില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ വ്യക്തമാക്കി.[www.malabarflash.com]

സമസ്ത കൂടിയാലോചനാ സമിതിയിലേക്ക് വന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മുശാവറ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പവിത്രമായ ഒരു ഇടപാടാണ് ഇസ്‌ലാമിൽ നികാഹ്. വരനും വധുവിന്റെ രക്ഷിതാവും രണ്ട് സാക്ഷികളും പരസ്പരം കാണുകയും കേൾക്കുകയും ചെയ്യും വിധം നിഷേധിക്കാൻ പറ്റാത്ത രൂപത്തിൽ ഒരേയിടത്ത് ഒരുമിച്ചിരുന്ന് നികാഹിന്റെ പ്രത്യേക വചനങ്ങൾ പരസ്പരം പറയണമെന്നത് (ഈജാബ്, ഖബൂൽ) വളരെ പ്രധാനമാണ്.

വരനും വധുവിന്റെ രക്ഷിതാവിനും അസൗകര്യമെങ്കിൽ വിശ്വസ്‌തരെ നികാഹിന് ചുമതലപ്പെടുത്തുന്നതിന്(വകാലത്ത്)സൗകര്യവുമുണ്ട്. ഈ തരത്തിലുള്ള വകുപ്പുകളുണ്ടായിരിക്കെ അത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരു വേദിയിൽ ഒരുമിച്ചു കൂടിയാണ് നികാഹ് നടത്തേണ്ടത്.
കക്ഷിത്വ ഭിന്നതകളില്ലാതെമുസ്ലിം കൾക്കിടയിൽ ഇക്കാലമത്രയും നടന്നുവരുന്ന രീതിയും ഇതുതന്നെയാണ്. ഇതിന് പകരം അപ്പപ്പോൾ തോന്നുന്ന രീതിയെ ആദർശവത്കരിക്കുന്നത് ആർക്കും ആശാസ്യമായ നിലപാടല്ലെന്ന് സമസ്ത ഓർമിപ്പിച്ചു.

പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, പി ടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ, അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ, ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം, പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ പൊന്മള, കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, മൊയ്തീൻകുട്ടി മുസ്‌ലിയാർ താഴപ്ര, ഹസൻ മുസ്‌ലിയാർ വയനാട്, അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, അബൂബക്കർ മുസ്‌ലിയാർ വെമ്പേനാട്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മൊയ്തീൻകുട്ടി ബാഖവി പൊന്മള, ബാവ മുസ്‌ലിയാർ കോടമ്പുഴ, അബ്ദുല്ല മുസ്‌ലിയാർ താനാളൂർ, സി. മുഹമ്മദ് ഫൈസി, എച്ച് ഇസ്സുദ്ദീൻ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, വി പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, അബ്ദുർറഹ്മാൻ  ഫൈസി വണ്ടൂർ, മുഖ്താർ ഹസ്‌റത്ത്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ  അസീസ് സഖാഫി വെള്ളയൂർ, എ ത്വാഹ മുസ്‌ലിയാർ കായംകുളം, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, അബൂബക്കർ ഫൈസി കൈപ്പാണി, ഐ എം കെ ഫൈസി ചർച്ചയിൽ സംബന്ധിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതവും പേരോട് അബ്ദുർറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post