Top News

അഫ്ഗാൻ ജയിലിലെ ആക്രമണം; ഐഎസ് ഭീകര സംഘത്തിൽ കാസർകോട് സ്വദേശിയും

കാബുൾ: അഫ്ഗാനിസ്ഥാന്‍ ജയിലില്‍ ചാവേറാക്രമണം നടത്തിയത് മലയാളി ഉള്‍പ്പെട്ട ഐഎസ് ഭീകരസംഘമെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. എന്‍ഐ എ കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയ കാസര്‍കോട് സ്വദേശി കെ.പി ഇജാസാണ് ഭീകരസംഘത്തിൽ ഉണ്ടായിരുന്നത്.[www.malabarflash.com]

കാബുളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ കിഴക്കന്‍ അഫ്ഗാനില്‍ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ സെന്‍ട്രല്‍ ജയിലിന് നേരെയാണ് ആക്രമണം നടന്നത്. 29 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്ഫോടനം നടന്നു.

ഇതിനു പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ പത്തു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഇജാസുമുണ്ടെന്നാണ് സൂചന. 

2016ല്‍ മസ്ക്കത്ത് വഴിയാണ് ഇജാസും കുടുംബവും അഫ്ഗാനിസ്ഥാനിലേയ്ക്കു കടന്നത്. ഇജാസിന്‍റെ ഭാര്യയും കുട്ടിയും അഫ്ഗാന്‍ സുരക്ഷാസേനയുടെ കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post