Top News

തെരുവ് കച്ചവടക്കാരുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ച് ആദായവില്‍പ്പന; നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ തെരുവ് കച്ചവടക്കാർ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘം അറസ്റ്റിൽ.[www.malabarflash.com] 

കണ്ണാടിക്കൽ ഷാജി, കറുത്തേടത്ത് കായലം ടി.കെ. അബ്ദുൾകരീം, തിരൂർ മുത്തൂർ പൂക്കോയ, ചേവായൂർ കെ.പി. ഫൈസൽ എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്.
മോഷ്ടിക്കുന്ന തുണിത്തരങ്ങൾ തെരുവോരങ്ങളിൽ ആദായവിൽപ്പനയിലൂടെ വിറ്റഴിക്കുന്നതാണ് രീതി. ചൊവ്വാഴ്ച പുലർച്ചെയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ റെഡിമെയ്‌ഡ് തുണിത്തരങ്ങളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. 

കോവിഡ് കാലത്തെ ഇളവിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ കണ്ണാടിക്കൽ ഷാജി വിവിധ സ്റ്റേഷനുകളിലായി 20-ഓളം കേസുകളിൽ പ്രതിയാണ്.
കോഴിക്കോട് ടൗൺ എസ്.എച്ച്.ഒ. എ. ഉമേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.ടി. ബിജിത്ത്, എ.എസ്.ഐ. മുഹമ്മദ് സബീർ, സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, ജിതേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post