Top News

കരിങ്കടലില്‍ വന്‍തോതില്‍ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി തുര്‍ക്കി

ഇസ്താംബൂള്‍: കരിങ്കടലില്‍ വന്‍തോതില്‍ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. 320 ബില്യന്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതക നിക്ഷേപമാണ് കണ്ടെത്തിയത്. 2023ഓടെ ഇവിടെ നിന്ന് വാതകം ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്.[www.malabarflash.com]

വാതകം വാണിജ്യാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ആരംഭിച്ചാല്‍ പ്രകൃതി വാതകത്തിന് ഇറക്കുമതിയെ തുര്‍ക്കിക്ക് അവലംബിക്കേണ്ടി വരില്ല. നിലവില്‍ റഷ്യ, ഇറാന്‍, അസര്‍ബൈജാന്‍ രാജ്യങ്ങളില്‍ നിന്നാണ് തുര്‍ക്കി പ്രധാനമായും വാതകം ഇറക്കുമതി ചെയ്യുന്നത്. തുര്‍ക്കിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കരിങ്കടലില്‍ നിന്ന് ഇത്രയധികം പ്രകൃതി വാതക നിക്ഷേപം കണ്ടെത്തുന്നത്.

പ്രകൃതി വാതകം കയറ്റുമതി ചെയ്യാനും ഇത് തുര്‍ക്കിയെ സഹായിക്കും. പടിഞ്ഞാറന്‍ കരിങ്കടലിന് സമീപമുള്ള വടക്കന്‍ തുര്‍ക്കി തീരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ ടൂണ- 1 മേഖലയിലാണ് വാതക നിക്ഷേപം. ഫാതിഹ് ഖനന കപ്പല്‍ കഴിഞ്ഞ മാസം മുതല്‍ ഖനനം ആരംഭിച്ചിരുന്നു. കടലില്‍ 2100 മീറ്റര്‍ ആഴത്തിലാണ് പ്രകൃതി വാതക നിക്ഷേപമുള്ളത്.

Post a Comment

Previous Post Next Post