Top News

ബ്ലാക്ക് ബെല്‍റ്റ് ലഭിച്ച സഹോദരങ്ങളെ കെഎംസിസിആദരിച്ചു

ദുബൈ: ഇന്റര്‍നാഷണല്‍ ഒകിനാവാന്‍ ഷോറിന്‍ട്യൂ സീബുക്കാന് കരാട്ടെയില്‍ നിന്ന് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ സഹോദരങ്ങളായ ഫര്‍ദീന്‍ മുഹ്‌സിന്‍ ഫതിമ മുഹ്‌സിന്‍, ഫര്‍ഹാന്‍ മുഹ്‌സിന്‍ എന്നിവരെ ദുബൈ കെഎംസിസി കാസറകോട് മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു.[www.malabarflash.com]

കെഎംസിസി കാസറകോട് ജില്ലാ സെക്രട്ടറിയും തളങ്കര ഖാസിലൈന്‍ സ്വാദിശിയുമായ ഫൈസല്‍ മുഹ്‌സിന്‍ സാജിത ഫൈസല്‍ ദമ്പദികളുടെ മക്കളാണ്.

ആയോധനകലയില്‍ ശാരീരികവും മാനസികവുമായ കരുത്ത് നേടാനും സമൂഹത്തില്‍ സമാധാനവും സന്തോഷവും സ്ഥാപിക്കാനും ഐക്യവുമുള്ള തലമുറകളെ സൃഷ്ടിക്കാന് സാധിക്കുന്നുവെന്ന് പ്രസിഡന്റ് ഹാരിസ് ബ്രദേഴ്‌സ് അഭിപ്രായപ്പെട്ടു.

ദുബൈ കെഎംസിസി കാസറകോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരിയും ഉപാധ്യക്ഷന്‍ സിനാന്‍ തൊട്ടാന് കൈമാറി.

Post a Comment

Previous Post Next Post