NEWS UPDATE

6/recent/ticker-posts

ബെയ്‌റൂട്ട് സ്‌ഫോടനം: മരണം 135 ആയി

ബെയ്‌റൂട്ട്: ബെയ്റൂട്ട് സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 135 ആയി ഉയർന്നു. സ്‌ഫോടനത്തിൽ അയ്യായിരത്തോളം പേർക്ക് പരിക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു. നഗരത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.[www.malabarflash.com]

സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൗരൻമാരെ വീട്ടുതടങ്കലിൽ പാർപ്പിക്കാനുള്ള അധികാരം ലെബനൻ സർക്കാർ സൈന്യത്തിന് നൽകി. അമോണിയം നൈട്രേറ്റ് സൂക്ഷിക്കുന്ന ബെയ്റൂട്ട് തുറമുഖത്തെ ഒരു വെയർഹ ഹൗസിലാണ് സ്ഫോടനം നടന്നതെന്ന് ലെബനൻ ആഭ്യന്തര മന്ത്രി മുഹമ്മദ് ഫാഹ് മി നേരത്തെ പറഞ്ഞിരുന്നു.
ബെയ്‌റൂട്ട് തുറമുഖത്ത് 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതായി ലെബനൻ പ്രധാനമന്ത്രി ഹസ്സൻ ഡയബ് പറഞ്ഞു. 

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്ക് വരെ കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തെത്തുടർന്ന് സർക്കാർ 100 ബില്യൺ ലെബനീസ് (ഏകദേശം 494 കോടി രൂപ) അനുവദിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയുമായി ഇതിനകം പൊരുതുന്ന രാജ്യത്തെ ആരോഗ്യ സംവിധാനം സ്ഫോടനത്തിൽ ഉണ്ടായ അപകടങ്ങളിൽ മുങ്ങിപ്പോയി. 

പ്രതിസന്ധികൾക്കിടയിൽ നിരവധി രാജ്യങ്ങൾ ലെബനന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി റാഫിക് ഹരിരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണയിൽ കോടതി വിധി വരുന്നതിന് ഒരു ദിവസം മുമ്പാണ് സ്‌ഫോടനങ്ങൾ ഉണ്ടായത്. 2005 ൽ നടന്ന ഹരിരിയുടെ മരണത്തിൽ ഐക്യരാഷ്ട്രസഭയുടെ ഒരു ട്രൈബ്യൂണലാണ് വിധി പുറപ്പെടുവിക്കുന്നത്.

Post a Comment

0 Comments