Top News

ആള്‍ കേരള ശരീഫ് കൂട്ടായ്മ നിലവില്‍ വന്നു

മലപ്പുറം: കേരളത്തിലെ ശരീഫുമാരുടെ കൂട്ടായ്മായ ആള്‍ കേരള ശരീഫ് കൂട്ടായ്മ സംസ്ഥാന അഡ്വോഹ്ക്ക് കമ്മിററി നിലവില്‍ വന്നു. അഡ്വ. ഷെരീഫ് ആലിങ്കല്‍, ഡോ. വിന്നര്‍ മുഹമ്മദ് ഷെരീഫ് സി. പി, ഡോ. ഷെരീഫ് പൊവ്വല്‍ (രക്ഷാധികാരികള്‍), മുഹമ്മദ് ഷെരീഫ് ആതവനാട് മലപ്പുറം (പ്രസിഡണ്ട്), ശരീഫ് മുഹമ്മ് കാസറകോട് (സെക്രട്ടറി), മുഹമ്മദ് ഷെരീഫ് തുപ്പത്ത് തിരൂര്‍ മലപ്പുറം (ട്രഷറര്‍).[www.malabarflash.com]

കേരളത്തിലെ ശരീഫ് എന്ന പേരുളള മുഴുവന്‍ ആളുകളെയും കൂട്ടായ്മയില്‍ എത്തിക്കുകയും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുയും, അവശത അനുഭവിക്കുന്നരെ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുക തുടങ്ങിയ പദ്ധതിയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍.

വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ആദ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്തു. മത്സരത്തില്‍ ഷെരീഫ് ഒജീര്‍, മുഹമ്മദ് ഷെരീഫ് കൊടിഞ്ഞി, ശരീഫ് കെ പുത്തനത്താണി യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.
ഗുരുതരമായ അസുഖം കാരണം ബുദ്ധിമുട്ടുന്ന മദ്രസ്സ അധ്യാപകനായ കാളിക്കാവ് ഷെരീഫ് അഷ്‌റഫിയെ സഹായിക്കാനായി സഹാനിധി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
കൂട്ടായ്മയില്‍ അംഗമാവാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 85472 94884 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Post a Comment

Previous Post Next Post