Top News

ബൈക്കുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റവ്യാപാരി മരണപ്പെട്ടു. പെരിയ ടൗണിലെ ദുർഗ സ്റ്റോർ ഉടമ ആയംമ്പാറയിലെ രാജേഷ് മേപ്പാട് ( 40) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച  ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി വിട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന രാജേഷിനെ കുറ്റിക്കോൽ ഭാഗത്തു നിന്നും വരികയായിരുന്ന മറ്റൊരു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ രാജേഷിനെ ജില്ലാശുപത്രിയിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് കൊണ്ട് പോയത്. വൈകുന്നേരത്തോടെ അടിയന്തര ശസ്ത്രക്രിയ വിധേയനാക്കിയ രാജേഷ് രാത്രി പത്ത് മണിയോടെ മരണപ്പെട്ടുകയായിരുന്നു. 

ആയമ്പാറ മേപ്പാട്ട് കേശവ് പിന്നെയും ജയലക്ഷ്മിയുടെ മകനാണ്. ഭാര്യ വിമല . ഏകമകൾ ശ്രേഷ്ഠ (ഒന്നര വയസ്) .സഹോദരങ്ങൾ: ഹരിപ്രസാദ്, ജോതി (ധർമ്മശാല) ,ശ്രുതി (ബാംഗ്ലൂർ). 

Post a Comment

Previous Post Next Post